കാക്കൂരിൽ ആറ് വയസുകാരനെ കൊലപ്പെടുത്തിയ ശേഷം പോലീസിനെ വിവരമറിയിച്ചത് അമ്മ തന്നെ
കാക്കൂർ സരസ്വതി വിദ്യാമന്ദിറിലെ യുകെജി വിദ്യാർത്ഥിയാണ് മരിച്ച നന്ദഹർഷിൻ
കാക്കൂർ: ആറ് വയസുകാരനെ അമ്മതന്നെ കൊലപ്പെടുത്തിയ സംഭവം കേട്ട് വിറുങ്ങലിച്ച് നില്ക്കുകയാണ് പുന്ന ശേരി ഗ്രാമം. കൊലപ്പെടുത്തിയ ശേഷം പോലീസിനെ വിവരമറിയിച്ചത് അമ്മ തന്നെയാണ്. പുന്നശ്ശേരി കോട്ടയിൽ ബിജീഷിൻ്റെ മകൻ നന്ദഹർഷിനെയാണ് അമ്മ അനു കൊലപ്പെടുത്തിയത്. ശനിയാഴ്ച്‌ച രാവിലെ ബിജീഷ് ജോലിക്ക് പോയ ശേഷമാണ് സംഭവം.
മകനെ കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ച ശേഷം അനു തന്നെ പോലീസിൽ വിളിച്ച് അറിയിക്കുകയായിരുന്നു. പോലീസ് എത്തി കുട്ടിയെ നരിക്കുനി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അനുവിനെ കാക്കൂർ പോലീസ് കസ്റ്റഡിയിലെടുത്തു കാക്കൂർ സരസ്വതി വിദ്യാമന്ദിറിലെ യുകെജി വിദ്യാർത്ഥിയാണ് മരിച്ച നന്ദഹർഷിൻ കെഎസ്എഫ്‌ഇ ജീവനക്കാരിയാണ് അനു ഇവർ മാനസികാസ്വാസ്ഥ്യത്തിന് മരുന്ന് കഴിക്കുന്നയാളാണെന്നാണ് വിവരം.

