സ്കൂൾ കുട്ടികൾ മന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്ന് റോഡിന് സുരക്ഷ ഉറപ്പാക്കി പൊതുമരാമത്ത് വകുപ്പ്
400ൽ പരം വിദ്യാർത്ഥി കൾക്കും രക്ഷിതാക്കൾക്കും ആശ്വാസകരമായ നടപടിയാണിത്.
വടകര :വടകര സ്കൂൾ കുട്ടികൾ മന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്ന് റോഡിന് സുരക്ഷ ഉറപ്പാക്കി പൊതുമരാമത്ത് വകുപ്പ്. സർക്കാർ 5.52 കോടി രൂപ വിനിയോഗിച്ച് നവീകരിച്ച വില്യാപ്പള്ളി ആയഞ്ചേരി റോഡിലെ വള്ളിയാട് എൽപി, വള്ളിയാട് യുപി സ്കൂൾ പരിസരത്താണ് 20 ലക്ഷം രൂപ ചെലവഴിച്ച് റോഡിന് ഇരുവശവും കൈവരി സ്ഥാപിച്ചത്.
റോഡ് ഉദ്ഘാടന വേളയിൽ മന്ത്രി പി എ മുഹമ്മദ് റിയാസിന് വിദ്യാർത്ഥികൾ സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു.
ദ്രുതഗതിയിൽ തന്നെ പദ്ധതിക്ക് അനുമതി നൽകുകയും പ്രവൃത്തി ടെൻഡർ ചെയ്യുകയും പൂർത്തീകരിക്കുകയുമായിരുന്നു. സ്റ്റീൽ ഹാൻഡ് റെയിൽ, നടപ്പാതയിൽ ഇന്റർലോക്ക്, ഐറിഷ് ഡ്രെയ്‌ൻ, ഫുട്പാത്ത് കവറിങ് സ്ലാബ് എന്നിവയാണ് പ്രവൃത്തിയിൽ ഉൾപ്പെടുത്തിയി ട്ടുള്ളത്. 400ൽ പരം വിദ്യാർത്ഥി കൾക്കും രക്ഷിതാക്കൾക്കും ആശ്വാസകരമായ നടപടിയാണിത്.

