ചെറുവണ്ണൂരിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്
ചെറുവണ്ണൂർ കരുണ ആശുപത്രിക്ക് സമീപമായിരുന്നു അപകടം
കോഴിക്കോട്: ചെറുവണ്ണൂരിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ ചെറുവണ്ണൂർ കരുണ ആശുപത്രിക്ക് സമീപം ഫറോക്ഭാഗത്തേക്ക് പോകുന്ന സ്കൂട്ടറും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു
ബൈക്ക് യാത്രക്കാരനായ യുവാവിനെ കോഴിക്കോട് മിംസ് സ്വകാര്യ ആശുപത്രിയിലും സ്കൂട്ടർ യാത്രക്കാരനെ ചെറുവണ്ണൂരിലെ കോയാസ് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

