വീടിനുള്ളിൽ ഹൈടെക് കഞ്ചാവ് തോട്ടമുണ്ടാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
ഗ്രോബാഗിലും പ്ലാസ്റ്റിക് ബോക്സിലുമാണ് ചെടികൾ ഉണ്ടായിരുന്നത്
തിരുവനന്തപുരം: വീടിനുള്ളിൽ ഹൈടെക് കഞ്ചാവ് തോട്ടമുണ്ടാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വലിയതുറ തോപ്പിനകം സ്വദേശി ധനുഷാണ് (26) സിറ്റി ഡാൻസാഫിൻ്റെ പിടിയിലായത്.
രഹസ്യത്തെ തുടർന്നുള്ള പരിശോധനയിലാണ് വീട്ടു വരാന്തയിലെ ഷൂറാക്കിനുള്ളിൽ പ്രത്യേകം സജ്ജീകരിച്ച നിലയിൽ കുഞ്ഞു കഞ്ചാവ് തോട്ടം കണ്ടെത്തിയത്.
ഗ്രോബാഗിലും പ്ലാസ്റ്റിക് ബോക്സിലുമാണ് ചെടികൾ ഉണ്ടായിരുന്നത്. കൃത്രിമ പ്രകാശവും വായുസഞ്ചാരത്തിന് എക്സ്ഹോസ്റ്റ് ഫാനുകളും സജ്ജമാക്കിയിരുന്നു. പിടികൂടിയ പ്രതിയുടെ പേരിൽ നേരത്തെ ലഹരിക്കേസുള്ളതായി പൊലീസ് പറഞ്ഞു.

