സെക്യൂരിറ്റി ജീവനക്കാരൻ കെഎസ് ആർ ടി സി ബസ് ഇടിച്ച് മരിച്ചു
റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം
വയനാട്: കേണിച്ചിറയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കെ എസ് ആർ ടി സി ബസ് ഇടിച്ച് മധ്യവയസ്‌കൻ മരണപ്പെട്ടു കേണിച്ചിറ താഴമുണ്ട സ്വദേശി പറമ്പിൽ മത്തായി (58)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6.30ഓട് കൂടിയാണ് അപകടം.
മൃതദ്ദേഹം ബത്തേരി അസംപ്ഷൻ ഹോസ്‌പിറ്റൽ മോർച്ചറിയിൽ. കേണിച്ചിറയിൽ പുതിയതായി തുടങ്ങുന്ന ഹോട്ടലിലെ സെക്യൂ രിറ്റി ജീവനക്കാരനാണ് ഇദ്ദേഹം. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം നടന്നത്.

