കണ്ണൂരിൽ അന്യസംസ്ഥാന തൊഴിലാളിയുടെ മരണം ആൾക്കൂട്ട അക്രമണമെന്ന് സൂചന
ആക്രമണത്തെത്തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം പള്ളി ഗ്രൗണ്ടിന് സമീപം യുവാവിനെ മരിച്ചനിലയിൽ കാണപ്പെട്ട സംഭവത്തിൽ പൊലീസ് കേസെടുത്തു. ആൾക്കൂട്ട ആക്രമണത്തെത്തുടർന്നുണ്ടായ ഹൃദയാഘാതമാണ് യുവാവിന്റെ മരണത്തിനിടയാക്കിയതെന്നാണ് സൂചന.
വെള്ളിയാഴ്ച രാവിലെയാണ് ഉത്തർപ്രദേശ് സ്വദേശി നയിം സൽമാനിയെ (49) മരിച്ച നിലയിൽ കാണപ്പെട്ടത്. ചേപ്പറമ്പിലെ ബാർബർ ഷോപ്പിലെ ജീവനക്കാരനാണ് നയിം. കടയിൽ തലേദിവസം രാത്രി സംഘർഷം നടന്നതായി സൂചന ലഭിച്ചതിനെത്തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

