കുറ്റ്യാടി ചുരം റോഡിൽ, ഒരേസമയത്ത് രണ്ട് കാറുകൾ ബ്രേക്ക് ഡൗണായി അപകടം
കാർ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിൽ കയ്യാലയിൽ ഇടിച്ച് തലകീഴായി മറിഞ്ഞു
കുറ്റ്യാടി: കുറ്റ്യാടി ചുരം റോഡിൽ ചുരം ഇറങ്ങി വന്ന രണ്ടു കാറുകൾ ഒരേ സമയത്ത് ബ്രേക്ക് ഡൗൺ ആയി. പടിഞ്ഞാറത്തറയിൽ നിന്ന് വന്ന ഒരു കാർ ചുരം ഇറങ്ങികഴിഞ്ഞ് ചാത്തൻ കോട്ടുനട ഇറക്കം ഇറങ്ങിവരവേ ബ്രേക്ക് നഷ്ടപ്പെട്ട് പട്ട്യാട്ട് പാലത്തിനടുത്തു വെച്ച് കലുങ്കിന്റെ കൈവരിയിൽ ഇടിച്ച് സംരക്ഷണ ഭിത്തിയിലേക്ക് കയറി നിന്നു.
തൊട്ടുപിന്നാലെ കൽപ്പറ്റയിൽ നിന്നും വന്ന മറ്റൊരു കാർ ചാത്തൻകോട് നട ഇറക്കത്തിൽ വച്ച് ബ്രേക്ക് ഡൗണായി നിയന്ത്രണം നഷ്ടപ്പെട്ട് പട്ട്യാട്ട് റോഡരികിൽ കയ്യാലയിൽ ഇടിച്ച് തലകീഴായി മറിഞ്ഞു. കാറിൽ ഉണ്ടായിരുന്ന ഒരാൾക്ക് നിസ്സാര പരിക്ക്.

