പട്ടാപ്പകൽ നടുറോഡിൽ യുവതിയെ കൊലപ്പെടുത്താൻ ശ്രമം
അക്രമത്തിനു ശേഷം രക്ഷപ്പെട്ട പാലക്കാട് സ്വദേശിക്കായി തെരച്ചിൽ തുടരുകയാണ്
മലപ്പുറം: മലപ്പുറത്ത് പട്ടാപ്പകൽ നടുറോഡിൽ യുവതിയെ കൊലപ്പെടുത്താൻ ശ്രമം.സ്കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ തടഞ്ഞു നിർത്തി കുത്തി കൊല്ലാനാണ് ശ്രമിച്ചത്. അക്രമത്തിനു ശേഷം രക്ഷപെട്ട പാലക്കാട് സ്വദേശി അശ്വിനായി പൊലീസ് തെരച്ചിൽ തുടരുകയാണ്. രാവിലെ പത്ത് മണിക്ക് മലപ്പുറം നഗരത്തിനോട് ചേർന്നുള്ള പെൻഷൻ ഭവൻ റോഡിലാണ് ആക്രമണമുണ്ടായത്.
സ്കൂട്ടറിൽ വരികയായിരുന്ന 28 കാരിയെ ബൈക്കിലെത്തിയ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി പി എസ് അശ്വിൻ തടഞ്ഞു നിർത്തി കത്തികൊണ്ട് കുത്തുകയായിരുന്നു. താഴെ വീണ യുവതിയുടെ ദേഹത്ത് കയറിയിരുന്ന് കഴുത്തിൽ കുത്താൻ ശ്രമിച്ചെങ്കിലും അതുവഴി മറ്റ് യാത്രക്കാരൻ വന്നതോടെ ഇയാൾ പെട്ടന്ന് പിൻമാറി ബൈക്കിൽ കയറി രക്ഷപ്പെട്ടു.

