ബാലുശ്ശേരിയിൽ അന്യ സംസ്ഥാന തൊഴിലാളികൾക്ക് ബോധവൽക്കരണ പരിപാടി
ക്ലാസിൽ 60 ഓളം പേർ പങ്കെടുത്തു
ബാലുശ്ശേരി : വിമുക്തി പദ്ധതിയുടെ ഭാഗമായി ബാലുശ്ശേരി എക്സൈസ് റേഞ്ച് ഓഫീസ് പറമ്പിൻ മുകളിൽ വനിതാ വായനശാലയിൽ വെച്ച് അന്യ സംസ്ഥാന തൊഴിലാളികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ക്ലാസിൽ 60 ഓളം പേർ പങ്കെടുത്തു.
റിട്ടയേർഡ് സൈനിക ഉദ്യോഗസ്ഥൻ രാമചന്ദ്രൻ നടുവണ്ണൂർ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ രാജു എൻ, സുരേഷ് ബാബു എൻ എന്നിവരും പങ്കെടുത്തു.

