ആറ് പഞ്ചായത്തുകളിലെ അധ്യക്ഷ തെരഞ്ഞെടുപ്പ് പൂർത്തിയായി
നാലിടത്ത് എൽഡിഎഫ്, രണ്ടിടത്ത് യുഡിഎഫ് വിജയിച്ചു
തിരുവനന്തപുരം: അധ്യക്ഷ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്ന സംസ്ഥാനത്തെ ആറ് തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് പൂർത്തിയായി. നാലിടത്ത് എൽഡിഎഫും രണ്ടിടത്ത് യുഡിഎഫും അധ്യക്ഷ സ്ഥാനത്ത് എത്തി.
കോട്ടയം എരുമേലിയിൽ യുഡിഎഫ് അംഗങ്ങൾ വിട്ടുനിന്നതോടെ എൽഡിഎഫിലെ അമ്പിളി വിജയിച്ചു. കാസർകോട് പുല്ലൂർ–പെരിയ പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ എൽഡിഎഫിലെ ഡോ. സി.കെ. സബിത പ്രസിഡന്റായി.
തിരുവാലിയിൽ യുഡിഎഫിലെ സുമയും നെടുമുടിയിൽ എൽഡിഎഫിലെ പി.കെ. വിനോദും അധ്യക്ഷരായി. എറണാകുളം വെങ്ങോലയിൽ യുഡിഎഫിലെ ഫാത്തിമ ഷെറിഫും ആലപ്പുഴ വിയപുരത്ത് എൽഡിഎഫിലെ ഓമനയും വിജയിച്ചു. വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഉച്ചക്കുശേഷം നടക്കും.

