അത്തോളിയിൽ ഗ്രാമിക റസിഡൻസ് പതിനഞ്ചാം വാർഷികം ആഘോഷിച്ചു
ഫ്ലവേർസ് ടോപ്പ് സിംഗർ സീസൺ 4 ഫൈനലിസ്റ്റ് ലക്ഷ്യ ശിഗീഷ ഉദ്ഘാടനം ചെയ്‌തു
അത്തോളി : ഗ്രാമ പഞ്ചായത്തിലെ ആദ്യത്തെ റസിഡൻസ് കൂട്ടായ്‌മയായ കോതങ്കൽ ഗ്രാമിക റസിഡന്റസ് അസോസിയേഷൻ 15 ആം വാർഷികവും പുതുവത്സരാ ഘോഷവും ( സ്പാർക്ക് - 2026 ) സംഘടിപ്പിച്ചു. കെ പി സി നഗറിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര നടത്തി, സാസ്ക്കാരിക സമ്മേളനം ഫ്ലവേർസ് ടോപ്പ് സിംഗർ സീസൺ 4 ഫൈനലിസ്റ്റ് ലക്ഷ്യ ശിഗീഷ ഉദ്ഘാടനം ചെയ്‌തു. ഗ്രാമിക പ്രസിഡന്റ് പ്രസാദ് തെക്കയിൽ അധ്യക്ഷത വഹിച്ചു. ഇൻകം ടാക്സ് ഡെപ്യൂട്ടി കമ്മീഷണർ ( കോഴിക്കോട് സർക്കിൾ 1 ( 1 ) ജയദേവൻ ഐ ആർ എസ് മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജയ കൃഷ്ണൻ മാസ്റ്റർ മുഖ്യാതിഥിയായി.
വാർഡ് മെമ്പർമാരായ ബിന്ദു പാലോട്ട്, എൻ എം രാധിക, ഷീജ ഷിബു, സ്വാഗത സംഘം ചെയർമാൻ ടി കെ മുരളീധരൻ, ഗ്രാമിക രക്ഷാധികാരി സത്യനാഥൻ മാസ്റ്റർ ആശംസകൾ നേർന്നു. സെക്രട്ടറി രഘുനാഥ് സ്വാഗതവും വൈസ് പ്രസിഡന്റ് കെ പി എം കൃഷ്ണൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ മുതിർന്ന പൗരന്മാരെ ആദരിച്ചു. തുടർന്ന് ഗ്രാമിക കുടുംബാംഗങ്ങളും കലാപരിപാടികൾ അരങ്ങേറി.

