ചെരുപ്പ് മാറിയെന്നാരോപിച്ച് കോഴിക്കോട് ആദിവാസി വിദ്യാർത്ഥിക്ക് മർദ്ദനം
കൂടരഞ്ഞിയിലെ സ്കൂളിലെ ഏഴാം ക്ലാസുകാരന് പരുക്ക്; സംഭവത്തിൽ പൊലീസ് അന്വേഷണം
കോഴിക്കോട്: കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് ആദിവാസി വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. ഇതേ സ്കൂളിലെ ഒരു പ്ലസ് ടു വിദ്യാർത്ഥിയാണ് മർദ്ദനത്തിൽ ഉൾപ്പെട്ടതെന്നാണു വിവരം. മർദ്ദനമേറ്റ വിദ്യാർത്ഥിയുടെ ചേട്ടന്റെ സുഹൃത്താണ് ആക്രമണം നടത്തിയതെന്ന് പറയുന്നു.
ഇന്ന് രാവിലെയായിരുന്നു സംഭവം. വീട്ടിൽ ചേട്ടന്റെ അടുത്തേക്ക് എത്തിയപ്പോൾ ചെരുപ്പ് മാറിയിട്ടെന്നാരോപിച്ചാണ് ആക്രമണം നടന്നത്. മർദ്ദനത്തിൽ വിദ്യാർത്ഥിക്ക് നെഞ്ചിനും മുഖത്തും പരുക്കേറ്റു. തുടർന്ന് അമ്മ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ തിരുവമ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

