headerlogo
recents

വില്യാപ്പള്ളിയിൽ റോഡരികിലെ കുഴിയിൽ വീണ് കാൽനട യാത്രക്കാരൻ മരിച്ചു

വൈകീട്ട് ആറ് മണിയോടെ കടയിൽ പോയതായിരുന്നു

 വില്യാപ്പള്ളിയിൽ റോഡരികിലെ കുഴിയിൽ വീണ് കാൽനട യാത്രക്കാരൻ മരിച്ചു
avatar image

NDR News

29 Dec 2025 12:53 PM

വടകര: വില്യാപ്പള്ളി അമരാവതിയിൽ റോഡ് വികസനത്തിൻ്റെ ഭാഗമായി നിർമിക്കുന്ന കലുങ്കിനോട് ചേർന്ന കുഴിയിൽ വീണ് കാൽനട യാത്രക്കാരൻ മരിച്ചു. അമരാവതിയിലെ  ഏലത്ത് മൂസയാണ് (55) മരിച്ചത്. അമരാവതിയിലെ ജയകേരള കലാ വേദിക്ക് സമീപം പ്രവൃത്തി നടക്കുന്ന ഓവ് പാലത്തിന്റെ കുഴിയിൽ വീണ നിലയിൽ ഞായറാഴ്ച രാത്രി 11.30നാണ് കാണപ്പെടുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടതായി ഡോക്‌ടർ സ്ഥിരീകരിച്ചു. 

      ഇദ്ദേഹം വൈകീട്ട് ആറ് മണിയോടെ കടയിൽ പോയതായിരുന്നു. സാധനങ്ങൾ വാങ്ങി മടങ്ങുമ്പോഴാണ് അപകടം. അബദ്ധത്തിൽ കുഴിയിൽ വീണതാണെന്ന് കരുതുന്നു. തലയുടെ ഭാഗം കുഴിയിലേക്ക് താഴ്ന്ന നിലയിലാണ് നാട്ടുകാർ കണ്ടെത്തിയത്. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിൽ.

 

NDR News
29 Dec 2025 12:53 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents