പാലക്കാട് എലപ്പുള്ളിയില്‍ യുവാവിനെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍
ഒകരം പള്ളം സ്വദേശി വിപിനാണ് മര്‍ദനമേറ്റത്
പാലക്കാട്: പാലക്കാട് എലപ്പുള്ളി തേനാരിയില്‍ ഒകരംപള്ളത്ത് യുവാവിനെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ഒകരംപള്ളം സ്വദേശി വിപിനാണ് മര്‍ദനമേറ്റത്. ഒകരംപളളം സ്വദേശികളായ ശ്രീകേഷ് (24), ആലാമരം സ്വദേശി ഗിരീഷ് എന്നിവരെ കസബ പൊലീസ് അറസ്റ്റ് ചെയ്തു.
ഇരുവരും വിപിന്റെ സുഹൃത്തുക്കളും നിരവധി കേസിലെ പ്രതികളുമാണ്. ശ്രീകേഷിന്റെ വീട്ടില്‍ നടന്ന ആക്രമണത്തില്‍ വിപിന് പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. പ്രതികളെ റിമാന്‍ഡ് ചെയ്തു. വാളയാര്‍ അട്ടപ്പള്ളത്ത് ഇതര സംസ്ഥാന തൊഴിലാളി ആള്‍ക്കൂട്ട മര്‍ദനത്തിനിരയായ അതേ ദിവസമാണ് വിപിന്‍ ആക്രമണത്തിനിരയായത്.

