തിരുവള്ളൂരിൽ നൊച്ചാട് സ്വദേശിയായ യുവാവിന് നേരേ ആൾക്കൂട്ട മർദ്ദനം
യുവാവ് ഓടിച്ച വാഹനം ബൈക്കിൽ തട്ടിയെന്നാരോപിച്ചായിരുന്നു മർദ്ദനം
വടകര: തിരുവള്ളൂരിൽ നൊച്ചാട് സ്വദേശിയായ യുവാവിന് നേരേ ആൾക്കൂട്ട മർദ്ദനം കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. യുവാവ് ഓടിച്ച വാഹനം ബൈക്കിൽ തട്ടാൻ ശ്രമിച്ചെന്ന് ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം തടഞ്ഞുവെച്ച് മർദിക്കുകയായിരുന്നു. ക്രൂരമായ മർദനത്തിൽ യുവാവിന് തലക്കും കൈക്കും പരിക്കേറ്റിട്ടുണ്ട്. നൊച്ചാട് കൽപ്പത്തൂർ സ്വദേശി ശബീറിനാണ് മർദനമേറ്റത്. ഗുഡ്‌സ് ഓട്ടോ ഡ്രൈവർ ആണ് ഷബീർ. ഇയാൾ വാഹനം ഓടിച്ചു വരുന്നതിനിടെ തിരുവള്ളൂരിൽ വച്ച് ഒരു ബൈക്കിനെ തട്ടാൻ ശ്രമിച്ചെന്നാണ് ആരോപണം. വാഹനം ശരിയാക്കി തരാമെന്നും സംഭവത്തിൽ മാപ്പ് ചോദിച്ചിട്ടും ഒരുപറ്റം സംഘം ചേർന്ന് മർദിക്കുകയായിരുന്നു.
ശരിയാക്കി തരാമെന്നും സംഭവത്തിൽ മാപ്പ് ചോദിച്ചിട്ടും നാട്ടുകാർ മർദിക്കുകയായിരുന്നു. യുവാവിനെ ആൾക്കൂട്ടം ക്രൂരമായി മർദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. വടകര പോലിസ് സ്റ്റേഷൻ പരിധിയിലാണ് ആൾക്കൂട്ട മർദ്ദനം നടന്നത്. നിലവിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പോലിസ് പറഞ്ഞു. യുവാവിൽ നിന്നും പരാതി ലഭിക്കുകയാണെങ്കിൽ കേസെടുത്ത് അന്വേഷിക്കുമെന്ന് പോലിസ് വ്യക്തമാക്കി. യുവാവിന് മാനസിക പ്രയാസങ്ങളുണ്ടെന്ന് നാട്ടുകാരിൽ ചിലർ പറയുന്നു.

