headerlogo
recents

പുതുവത്സരാഘോഷം; ക‌ർശന നിർദ്ദേശങ്ങൾ പുറത്തിറക്കി പൊലീസ്

പ്രധാന കേന്ദ്രങ്ങളി ലെല്ലാം കർശന ഗതാഗത നിയന്ത്രണങ്ങളേർപ്പെടുത്തി പൊലീസ്.

 പുതുവത്സരാഘോഷം; ക‌ർശന നിർദ്ദേശങ്ങൾ പുറത്തിറക്കി പൊലീസ്
avatar image

NDR News

31 Dec 2025 09:55 AM

  തിരുവനന്തപുരം :സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി പ്രധാന കേന്ദ്രങ്ങളി ലെല്ലാം കർശന ഗതാഗത നിയന്ത്രണങ്ങളേർ പ്പെടുത്തി പൊലീസ്. തലസ്ഥാനത്ത് കോവളം, വർക്കല ബീച്ചുകൾ മുതൽ നഗരത്തിലെ ആഢംബര ഹോട്ടലുകൾവരെ നീളുന്ന ആഘോഷ പരിപാടികളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.     

    ഫോർട്ട് കൊച്ചിയിലെ പുതുവത്സരാഘോഷത്തിന് സമാനമായി ഇത്തവണ വെള്ളാറിലെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ പാപ്പാഞ്ഞിയെ കത്തിക്കും. ഇതിനായി പത്ത് കലാകാരന്മാർ ചേർന്ന് 40 അടി ഉയരമുള്ള പാപ്പാഞ്ഞിയെയാണ് തയ്യാറാക്കിയിട്ടുള്ളത്.തലസ്ഥാനത്തും കൊച്ചിയിലും പ്രത്യേക പരിശോധന നടത്തും.

  പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഇന്ന് ബാറുകളുടെ പ്രവർത്തനസമയം ഒരു മണിക്കൂർ‍ കൂട്ടി.രാത്രി 12വരെ ബാറുകള്‍ പ്രവർത്തിക്കും.രാവിലെ 11 മുതൽ രാത്രി 11വരെയാണ് ബാറുകളുടെ സാധാരണ പ്രവർത്തന സമയം.

   ബാർ ഹോട്ടൽ ഉടമകളുടെ ആവശ്യത്തെ തുടർന്നാണ് സർക്കാർ ഒരു മണിക്കൂർ സമയം നീട്ടി ഉത്തരവ് ഇറക്കിയത്. അതേസമയം, പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങിനിൽക്കുകയാണ് ലോകം. പസഫിക് സമുദ്രത്തിലെ കിരിബത്തി ദ്വീപിലാണ് 2026 ആദ്യമെത്തുക.പോലീസിന്റെ  നിർദ്ദേശങ്ങൾ കർശനമായി പാലിച്ചു കൊണ്ടായിരിക്കണം ആഘോഷങ്ങളുടെ നടത്തിപ്പ്. 

    പൊലീസ് മാത്രമല്ല, അഗ്നിരക്ഷാ സേന, കെ.എസ്.ഇ.ബി, ഗതാഗത വകുപ്പ്, ആരോഗ്യവകുപ്പ്, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളെല്ലാം ചേർന്നുള്ള ഏകോപിത പ്രവർത്തനങ്ങളാണ് ഫോർട്ട്കൊച്ചിയിൽ നടക്കുക. താൽക്കാലികമായി സ്ഥാപിക്കുന്ന ഭക്ഷ്യ സ്റ്റാളുകളിൽ കോർപ്പറേഷന്റെയും ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റിന്റെയും നേതൃത്വത്തിൽ പരിശോധനകൾ നടത്തും. ജലലഭ്യത ഉറപ്പാക്കുന്ന തിനായി വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ പ്രത്യേക പ്രവർത്തനങ്ങളും നടക്കും.തിരക്ക് പരിഗണിച്ച് ജങ്കാർ സർവീസ്, വാട്ടർ മെട്രോ, സി വാട്ടർ ബോട്ട് സർവീസ് തുടങ്ങിയവയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കെ.എസ്.ആർ.ടി.സി ഏഴ് ബസുകളും സ്പെഷ്യൽ പെർമിറ്റ് ലഭിക്കുന്ന സ്വകാര്യ ബസുകളും അധികമായി സർവീസ് നടത്തും.

 

 

NDR News
31 Dec 2025 09:55 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents