കൈതപ്പൊയിൽ അപ്പാർട്ട്മെൻറിൽ യുവതി തൂങ്ങി മരിച്ച നിലയിൽ
വിവാഹമോചിതയും മൂന്നു മക്കളുടെ മാതാവുമാണ് യുവതി
താമരശ്ശേരി: താമരശ്ശേരി കൈതപ്പൊയിൽ അപ്പാർട്ട്മെൻറിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാക്കൂർ മുണ്ടപ്പുറക്കുന്ന് സ്വദേശിനി ഹസ്ന (34)യെ ആണ് ഫ്ലാറ്റിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വിവാഹമോചിതയും മൂന്നു മക്കളുടെ മാതാവുമായ ഹസ്ന ഈങ്ങാപ്പുഴ വേനക്കാവ് സ്വദേശി ആദിലി(29)ന്റെ കൂടെയാണ് ഇവിടെ താമസിച്ചിരുന്നത്. ആദിലും വിവാഹമോചിതനാണ്. എട്ടുമാസം മുൻപാണ് ഇരുവരും ഒന്നിച്ച് താമസിക്കാൻ തുടങ്ങിയത്.

