അരിക്കുളം പാറക്കുളങ്ങര ഇ നന്മ തണൽ ഡയാലിസിസ് & ഫിസിയോ തെറാപ്പി സെന്റർ ജനറൽ ബോഡി യോഗം
അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. രമണി ഉദ്ഘാടനം ചെയ്തു
അരിക്കുളം: നന്മ തണൽ ഡയാലിസീസ് തെ റാപ്പിസെൻ്റർ ജനറൽ ബോഡി യോഗം തണൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു അഷ്‌റഫ് വള്ളോട്ട് ചടങ്ങിന് സ്വാഗതം പറഞ്ഞു. തണൽ പ്രസിഡൻ്റ്.അഡ്വ: മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. രമണി ഉദ്ഘാടനം ചെയ്തു. ഇ പി അഹമ്മദ് കുട്ടി മുഖ്യ അതിഥിയായി. തണൽ ചെയർമാൻ, ഡോ: ഇദ്രീസ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ടി പി അബ്ദുൽ ലത്തീഫ് റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ റിമ കുന്നുമ്മൽ. ഗ്രാമ പഞ്ചായത്ത് മെമ്പർ ദിൽഷ മക്കാട്ട്, ഗ്രാമ പഞ്ചായത്ത് മെമ്പർ സ്റ്റിജ അനീഷ്, എ കെ എൻ അടിയോടി സാജിദ് നടുവണ്ണൂർ, ഇമ്പിച്യാലി സിതാര എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. അൻസിന കെ. ചടങ്ങിന് നന്ദി പറഞ്ഞു. തണൽ സ്റ്റാഫ്, അരിക്കുളം അവതരിപ്പിച്ച സ്വാഗത ഗാനം, തണലോരം പാട്ടുകൂട്ടം, തണൽ കരുണ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥി കളുടെ ഗാനമേള എന്നിവയും അരങ്ങേറി.

