കനത്ത മൂടൽ മഞ്ഞ്: കേരളത്തിലേക്കുള്ള ട്രെയിൻ ഗതാഗതത്തെ ബാധിച്ചു
ഉത്തരേന്ത്യയിൽ നിന്ന് കേരളത്തിലേക്കുള്ള സർവീസുകളെയാണ് ബാധിച്ചത്
പാലക്കാട്: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കനത്ത മൂടൽ മഞ്ഞ് കേരളത്തിലേക്കുള്ള ട്രെയിൻ ഗതാഗതത്തെ ബാധിച്ചു. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ബീഹാർ, പഞ്ചാബ്, ഹരിയാന പശ്ചിമബംഗാൾ, ജമ്മു കശ്‌മീർ, ഡൽഹി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ വഴിയുള്ള ട്രെയിനുകൾ മണിക്കൂറുകൾ വൈകിയാണ് ഓടുന്നത്.
മഞ്ഞുവീഴ്ചയുള്ള സ്ഥലങ്ങളിലൂടെ വരുന്നവ വഴി തിരിച്ചുവിട്ടു. ജമ്മു കശ്മീരിൽ നിന്നുള്ള കന്യാകുമാരിയിലേക്കുള്ള ഹിമസാഗർ എക്സ്പ്രസ് അഞ്ച് മണിക്കൂർ വൈകിയാണ് ഓടുന്നത്.

