നടുവണ്ണൂരിൽ കവയത്രി സബിതയുടെ ഒറ്റയില കവിതാ സമാഹാരം പ്രകാശനം ചെയ്തു
എഴുത്തുകാരനും നാടക പ്രവർത്തകനുമായ രാജൻ തിരുവോത്ത് പുസ്തകം ഏറ്റുവാങ്ങി.
നടുവണ്ണൂർ :കവയത്രി സബിതയുടെ ഒറ്റയില എന്ന കാവ്യ സമാഹാരത്തിന്റെ പ്രകാശനം എഴുത്തുകാരൻ ഡോ : പി.സുരേഷ് നിർവ്വഹിച്ചു. എഴുത്തുകാരനും നാടക പ്രവർത്തകനുമായ രാജൻ തിരുവോത്ത് പുസ്തകം ഏറ്റുവാങ്ങി. രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം & വായനശാലയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് . എൻ. ആലി അദ്ധ്യക്ഷത വഹിച്ചു. കവിയും ഗാനരചയിതാവുമായ രമേശ് കാവിൽ മുഖ്യപ്രഭാഷണം നടത്തി.
ഡോ : പ്രദീപ് കുമാർ കറ്റോട് പുസ്തക പരിചയം നടത്തി വി.പി. ഏലിയാസ് , വി.പി. ബാലൻ, ആലങ്കോട് സുരേഷ് ബാബു, പ്രദീപ് കൃഷ്ണഗാഥ, യൂസഫ് നടുവണ്ണൂർ, എന്നിവർ ആശംസ പ്രസംഗം നടത്തി. എഴുത്തുകാരി സബിത മറുമൊഴി രേഖപ്പെടുത്തി സംസാരിച്ചു. സംഘാടക സമിതി കൺവീനർ ടി.സി. സുരേന്ദ്രൻ സ്വാഗതവും, വായനശാല പ്രസിഡണ്ട് എം.വസന്തകുമാരി നന്ദിയും പറഞ്ഞു. 54 കവിതകളടങ്ങുന്ന ഒറ്റയില. ഐ. ബുക്ക്സാണ് പ്രസിദ്ധീകരിച്ചത്.

