കളഞ്ഞു കിട്ടിയ പണം ഉടമയെ ഏൽപ്പിച്ചു ഫ്രൂട്ട്സ് കട ജീവനക്കാരി മാതൃകയായി
നടുവണ്ണൂരിലെ കോക്കോ ജൂസീസ് കടയിലെ മേശക്കടിയിൽ നിന്നാണ് പണം ലഭിച്ചത്
പേരാമ്പ്ര: കളഞ്ഞു കിട്ടിയ പണം ഉടമയെ ഏർപ്പിച്ചു ഫ്രൂട്ട്സ് കട ജീവനക്കാരി മാതൃകയായി. നടുവണ്ണൂരിലെ കോക്കോ ജൂസീസ് കടയിൽ നിന്നും മേശക്കടിയിൽ നിന്നാണ് ഇവർക്ക് 20,000 ത്തോളം രുപ ലഭിച്ചത്. പണം എന്തു ചെയ്യണമെന്നറിയാതെ 2 ദിവസം കടയിൽ തന്നെ സൂക്ഷിച്ചു. തുടർന്ന് പരിചയമുള്ള പേരാമ്പ്രയിലെ പോലിസിനോട് കാര്യം പറയുകയായിരുന്നു.
പണം നഷ്ടപ്പെട്ട പച്ചക്കറി കച്ചവടക്കാരനായ പയ്യാനക്കൽ സ്വദേശി സുധീർ ജൂസ് കടയിലെത്തി സിന്ധുവിനോട് പണം നഷ്ടപ്പെട്ട വിവരം അന്വേഷിക്കുകയായിരുന്നു. തുടർന്നാണ് പേരാമ്പ്ര പോലിസ് സ്റ്റേഷനിലെത്തി എസ് ഐ സനദ് എം പ്രദീപ്, എഎസ് ഐ രാജേഷ് - എസ് സി പി ഒ രതീഷ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ പണം കൈമാറിയത്

