headerlogo
recents

ചുരത്തിൽ ഗതാഗത തടസ്സം തന്നെ; ഗതാഗതം ദുഷ്കരം

ചുരത്തിൽ രണ്ടു സൈഡിലും ഗതാഗതകുരുക്ക് അനുഭവപ്പെടുന്നുണ്ട്

 ചുരത്തിൽ  ഗതാഗത തടസ്സം തന്നെ; ഗതാഗതം ദുഷ്കരം
avatar image

NDR News

03 Jan 2026 04:02 PM

താമരശ്ശേരി: വയനാട് ചുരത്തിൽ ലോറിയും, ബസും ബ്രേക്ക് ഡൗൺ ആയത് കാരണം ഗതാഗത തടസം അതിരൂക്ഷമായി തുടരുന്നു. ചുരത്തിൽ രണ്ടു സൈഡിലും ഗതാഗതകുരുക്ക് അനുഭവപ്പെടുന്നുണ്ട്. വാഹനങ്ങളുടെ നീണ്ടനിരയാണ് . ചുരത്തിൽ അനുഭവപ്പെടുന്നത്. ഇന്നലെ വൈകിട്ടും, രാത്രിയിലും വലിയ തടസങ്ങൾ ഇല്ലാതെ വാഹനങ്ങൾ നീങ്ങിയിരുന്നു. പക്ഷെ രാത്രി 12 മണിക്ക് ശേഷം 14 ചക്ര ചരക്ക് ലോറി ആറാം വളവിന്റെ അടുത്തായി യന്ത്രത്തകരാറ് മൂലം കുടുങ്ങി. അതിനു ശേഷമാണ് ബസ്സ്‌ കുടുങ്ങിയത്. രണ്ട് സ്ഥലങ്ങളിലും വൺവെ ആയി വാഹനങ്ങൾ കടന്ന് പോവുന്നുണ്ടെങ്കിലും ചുരം കയറുന്ന വാഹനത്തിരക്ക് കാരണം അതിരൂക്ഷമായ ഗതാഗതതടസമാണ് നേരിടുന്നത്. 

     വാഹനങ്ങളുടെ നീണ്ടനിര അടിവാരം പെട്രോൾ പമ്പും കഴിഞ്ഞ് എത്തിയിട്ടുണ്ട്. നിലവിൽ ആറാം വളവിൽ കുടുങ്ങിയ ചരക്ക് ലോറി തകരാർ പരിഹരിച്ച് താഴേക്ക് പുറപ്പെട്ടു എന്ന് അറിയാൻ കഴിഞ്ഞത്. ഇപ്പോഴും രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നുണ്ട്. എയർപോർട്ട്,റെയിൽവേ, ഹോസ്പിറ്റൽ യാത്രികർ സമയം ക്രമീകരിച്ച് യാത്ര പുറപ്പെടേണ്ടതാണ്. വാഹനത്തിൽ ആവശ്യമായ ഇന്ധനം, വെള്ളം ഭക്ഷണം എന്നിവ യാത്രക്കാർ കരുതണം.

 

 

NDR News
03 Jan 2026 04:02 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents