മരുതോങ്കര ചീനവേലി ക്വാറിയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു
ഷോക്കെറ്റ് കൊറിയിൽ വീണ് പരിക്കേൽക്കുകയായിരുന്നു
മരുതോങ്കര: മരുതോങ്കര ചീനവേലി ക്വാറിയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു ക്വാറിയിൽ നിന്നും കെട്ടിക്കിടക്കുന്ന ജലം വീട്ടിലേക്ക് പമ്പ് ചെയ്യുമ്പോൾ മോട്ടോറിൽ നിന്നും ഇലക്ട്രിക് ഷോക്കേറ്റ് ക്വാറിയിൽ വീണതിനെത്തുടർന്നാണ് മരണം. കുട്ടി കുന്നുമ്മൽ രാജന്റെ മകൻ റിനീഷ് ആണ് മരണപ്പെട്ടത്.
ഓടിക്കൂടിയ നാട്ടുകാര്‍ കരക്കെടുത്ത് കുറ്റ്യാടി ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതശരീരം കുറ്റ്യാടി ഗവ. ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ഞായറാഴ്ച നടക്കും. അമ്മ. പരേതയായ ലീല.

