headerlogo
recents

ബൈക്കിൽ ഇടിച്ചത് ചോദ്യം ചെയ്ത യുവാവിനെ കെഎസ്ആർടിസി ഡ്രൈവർ മർദ്ദിച്ചതായി പരാതി

സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്

 ബൈക്കിൽ ഇടിച്ചത് ചോദ്യം ചെയ്ത യുവാവിനെ കെഎസ്ആർടിസി ഡ്രൈവർ മർദ്ദിച്ചതായി പരാതി
avatar image

NDR News

04 Jan 2026 12:32 PM

കോഴിക്കോട്: ബൈക്ക് യാത്രക്കാരന് കെഎസ്ആർടിസി ഡ്രൈവറുടെ മർദനം. മാവൂർ റോഡിൽ ബസിന് സൈഡ് നൽകിയില്ലെന്ന് പറഞ്ഞ് അശ്വിന്റെ ബൈക്ക് ഇടിച്ചിട്ട തായാണ് ആരോപണം. ഇത് ചോദിക്കാനായി കെ എസ് ആർ ടി സി സ്റ്റാൻഡിൽ എത്തിയപ്പോഴാണ് മർദനമേറ്റത്. അശ്വിൻ എന്ന യുവാവിനാണ് മർദനമേറ്റത്.

       തന്റെ ബൈക്ക് ഇടിച്ചിട്ടത് ചോദ്യം ചെയ്യാൻ അശ്വിൻ ബസ് സ്റ്റേഷനുള്ളിലെത്തി. തുടർന്ന് ഡ്രൈവറുമായി വാക്ക് തർക്കമുണ്ടായി. ഇതിനു പിന്നാലെ ഡ്രൈവർ അശ്വിനെ മർദിക്കുകയായിരുന്നു. മറ്റ് ജീവനക്കാർ ഇടപെട്ട് ഡ്രൈവറെ പിടിച്ച് മാറ്റി. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. യുവാവ് പോലീസിൽ പരാതി നൽകി.

NDR News
04 Jan 2026 12:32 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents