കീഴരിയൂരിൽ റബ്ബർ പുകപ്പുരയ്ക്ക് തീപിടിച്ചു
ഇന്ന് വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം
കൊയിലാണ്ടി: കീഴരിയൂരിൽ റബ്ബർ പുകപ്പുരയ്ക്ക് തീപിടിച്ചു. ചട്ടിപ്പുരയിൽ മുഹമ്മദ് റഷീദിന്റെ ഉടമസ്ഥതയിലുള്ള കണ്ണോത്ത് യു.പി സ്കൂളിന് സമീപമാണ് തീപിടിച്ചത്. അസംസ്കൃത റബ്ബർ സൂക്ഷിച്ചിരുന്ന ഷെഡിൽ നിന്നും പുക ഉയരുകയായിരുന്നു. ഇന്ന് വൈകുന്നേരം അഞ്ചര യോടെയായിരുന്നു സംഭവം.
ഷെഡിൽ നിന്നും പുക ഉയരുന്നത് കണ്ട് നാട്ടുകാർ ഓടിക്കൂടി തീയണച്ചു. തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ യൂണിറ്റും പൊലീസും സ്ഥലത്തെത്തി തീ പൂർണമായി കെടുത്തി. നാല് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പുകപ്പുരയിലുണ്ടായിരുന്ന റബർ പൂർണമായി കത്തി നശിച്ചു.

