ഡല്‍ഹിയില്‍ 17കാരനെ പ്രായപൂര്‍ത്തിയാകാത്ത ഒരുകൂട്ടം കുട്ടികള്‍ തല്ലിക്കൊന്നു
ആറുപേർ പിടിയിൽ;ജനുവരി അഞ്ചിനാണ് സംഭവം
ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിലെ ത്രിലോക്പുരിയില്‍ 17കാരനെ തല്ലിക്കൊന്നു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആറുപേരെ കൊലപാതകക്കുറ്റം ചുമത്തി മയൂര്‍ വിഹാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ദ്ര ക്യാമ്പില്‍ താമസിക്കുന്ന ഗ്യാന്‍ സിങ്ങിന്റെ മകനും പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയുമായ മോഹിത് ആണ് കൊല്ലപ്പെട്ടത്.
ജനുവരി അഞ്ചിനാണ് സംഭവം. പ്രാഥമിക അന്വേഷണത്തില്‍, മോഹിത് അതേ പ്രദേശത്തെ ഒരു കുട്ടിയുമായി നിരന്തരം തര്‍ക്കത്തിലായിരുന്നു വെന്നാണ് പൊലീസിന് ലഭിച്ച വിവരം. സംഭവ ദിവസം വൈകുന്നേരം മോഹിത് തന്റെ സുഹൃത്തുക്കളോടൊപ്പമിരിക്കുമ്പോള്‍ ഒരു കൂട്ടം കുട്ടികളുമായി വാക്കുതര്‍ക്കം ഉണ്ടായി. താമസിയാതെ തര്‍ക്കം ആക്രമണത്തില്‍ കലാശിച്ചു.

