ഇരിങ്ങത്ത് കുപ്പേരിക്കാവിൽ കഞ്ചാവുമായി യുവാവ് പിടിയിൽ
15.500 ഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്നും പോലീസ് കണ്ടെടുത്തത്
മേപ്പയൂർ: ഇരിങ്ങത്ത് കുപ്പേരിക്കാവിൽ കഞ്ചാവുമായി യുവാവ് പിടിയിലായി. വില്പനക്കായാണ് കഞ്ചാവ് കൊണ്ടുവന്നത്.രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇരിങ്ങത്ത് കുപ്പേരിക്കാവിൽ നിന്നും പട്രോളിംഗിനിടെ പോലീസ് പിടികൂടുകയായിരുന്നു. പയ്യോളി അങ്ങാടി പിണക്കാട്ടുവയൽ ഇരുപത്തേഴുകാരൻ യദുകൃഷ്‌ണ ആണ് പോലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്നും കഞ്ചാവും കണ്ടെടുത്തു.15.500 ഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്നും പോലീസ് കണ്ടെടുത്തത്. കഞ്ചാവ് പാക്ക് ചെയ്‌ത് വില്പന നടത്തുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു.
കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി കെ.ഇ ബൈജുവിൻ്റെ കീഴിലെ നാർകോട്ടിക് ഡി.വൈ.എസ്.പി പ്രകാശൻ പടന്നയിലിന്റെ മേൽനോട്ടത്തിലുള്ള സ്‌ക്വാഡും പേരാമ്പ്ര ഡി.വൈ.എസ്.പി എം പി രാജേഷിന്റെ കീഴിലെ സ്ക്വാഡും ചേർന്ന് പയ്യോളി എസ് ഐ മനോജിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ എൻ ഡി പി എസ് പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തതായി പോലീസ് പറഞ്ഞു.

