headerlogo
recents

തിരുവങ്ങൂരില്‍ നിന്നും എം.ഡി.എം എ പിടികൂടിയ യുവാവിന്റെ വീട്ടില്‍ നിന്നും വീണ്ടും എം.ഡി.എം.എ പിടിച്ചു

വീട്ടില്‍ സൂക്ഷിച്ച നിലയില്‍ 83.6 ഗ്രാം എം.ഡി.എം.എ കൂടി പിടികൂടുകയായിരുന്നു

 തിരുവങ്ങൂരില്‍ നിന്നും എം.ഡി.എം എ പിടികൂടിയ യുവാവിന്റെ വീട്ടില്‍ നിന്നും വീണ്ടും എം.ഡി.എം.എ പിടിച്ചു
avatar image

NDR News

08 Jan 2026 07:12 PM

കൊയിലാണ്ടി: തിരുവങ്ങൂരില്‍ നിന്നും എം.ഡി.എം യുമായി പിടികൂടിയ യുവാവിന്റെ വീട്ടില്‍ നിന്നും വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു. പ്രതിയെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഒളവണ്ണയിലുള്ള വീട്ടില്‍ സൂക്ഷിച്ച നിലയില്‍ 83.6 ഗ്രാം എം.ഡി.എം.എ കൂടി പിടി കൂടുകയായിരുന്നു. വീട്ടിലെ മുറിയിലെ അലമാരയ്ക്ക് മുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു എം.ഡി.എം.എ. ഇന്നലെ രാത്രി 8 മണിയോടെയാണ് തിരുവങ്ങൂര്‍ ഹൈസ്‌ക്കൂളിന് സമീപത്തെ സര്‍വ്വീസ് റോഡില്‍ വെച്ച് യുവാവിനെ പിടികൂടുന്നത്. ഇന്നലെ 12. 4 ഗ്രാം എം.ഡി.എം.എ പിടികൂടിയിരുന്നു. 

      പ്രതിയെ സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്ത് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്ന് പരിശോധന നടത്തിയത്. കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.ഇ ബൈജുവിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊയിലാണ്ടി പോലീസും നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി പ്രകാശന്‍ പടന്നയിലിന്റെ കീഴിലുള്ള ജില്ല ഡാന്‍സാഫ് സ്‌കോഡും കൊയിലാണ്ടി സി ഐ സുമിത് കുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ മാരായ സുജിലേഷ്,ഗിരീഷ് കുമാര്‍, എഎസ് ഐ മാരായ വിജു വാണിയം കുളം,മനോജ് എസ് സി പി ഓ നിഖില്‍ എന്നിവരും ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ എസ് ഐ. മനോജ് രാമത്ത് എഎസ്ഐ മാരായ ബിനീഷ് വി.സി, ഷാജി വി.വി, സിപിഒ മാരായ ശോഭിത്ത് ടി.കെ. അഖിലേഷ്. ഇ.കെ, ശ്യാംജിത്ത് ബി. എസ് അതുല്‍ പി. എന്നിവരുമാണ് സംഘത്തിലുണ്ടായിരുന്നത്.

NDR News
08 Jan 2026 07:12 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents