താമരശ്ശേരി, ഒമ്പതാം വളവിൽ ലോറി കുടുങ്ങി ഗതാഗതം തടസ്സപ്പെട്ടു
ലക്കിടി മുതൽ രണ്ടാം വളവു വരെ വാഹനങ്ങളുടെ നീണ്ട നിര
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗത തടസ്സം. ചുരം ഒൻപതാം വളവിൽ ലോറി കുടുങ്ങിയതിനെ തുടർന്ന് ഭാഗികമായി ഗതാഗതം തടസ്സം നേരിടുന്നു. ചെറിയൊരു ഇടവേളയ്ക്കു ശേഷമാണ് തിരക്കേറിയ താമരശ്ശേരി ചുരം റോഡിൽ ഗതാഗത തടസ്സം അനുഭവപ്പെടുന്നത്. ലക്കിടി മുതൽ രണ്ടാം വളവു വരെ വാഹനങ്ങളുടെ നീണ്ട നിരയാണ്.
ഇന്ന് പുലർച്ചെ 6.30 ഓടെയാണ് ലോറി കുടുങ്ങിയത്.തടസ്സം നീക്കുന്നതിന് ഊർജ്ജിതമായ ശ്രമം നടന്നുവരികയാണ്. ഗതാഗത തടസ്സം പരിഗണിച്ച് വാഹന യാത്രകൾ ക്രമീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.

