ചാരായവുമായി കൊയിലാണ്ടിയിൽ കീഴരിയൂർ സ്വദേശികളായ യുവാക്കൾ പിടിയിൽ
ഇന്നലെ രാത്രി 8.10 ഓടെയാണ് ഇരുവരെയും പിടികൂടിയത്
കൊയിലാണ്ടി: സ്‌കൂട്ടറിൽ കടത്തിക്കൊണ്ടു പോവുകയായിരുന്ന ചാരായവുമായി കൊയിലാണ്ടിയിൽ യുവാക്കൾ പിടിയിൽ. കീഴരിയൂർ കുട്ടമ്പത്തുമീത്തൽ സജിലേഷ(36), കീഴരിയൂർ പലപ്പറമ്പത്തു മീത്തൽ അമൽ പി.എം(26) എന്നിവരാണ് പിടിയിലായത്. കൊയിലാണ്ടി ഓവർബ്രിഡ്‌ജിന് അടിയിൽ വെച്ച് ഇന്നലെ രാത്രി 8.10 ഓടെയാണ് ഇരുവരെയും പിടികൂടിയത്. ഇവരിൽ നിന്നും 30 ലിറ്റർ ചാരായം പിടികൂടി.
കൊയിലാണ്ടി എക്സൈസ് റെയിഞ്ച് അസിസ്റ്റന്റ്റ് എക്സൈസ് ഇൻസ്പെക്ടർ മധുസൂദനൻ കെ.പിയുടെ നേതൃത്വത്തിൽ ചേർന്ന് അറസ്റ്റ് ചെയ്‌തു കേസ്സെടുത്തു. KL 56 Z 3905 നമ്പർ സുസുകി സ്‌കൂട്ടറിലാണ് ചാരായം കടത്തി കൊണ്ടുവന്നത്. ചാരായവും വാഹനവും എക്സൈസ് പിടിച്ചെടുത്തു.അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് അബ്ദുൾ സമദ്, പ്രിവൻ്റിവ് ഓഫീസർ ഗ്രേഡ് മാരായ രാകേഷ് ബാബു,ഷം സുദ്ധീൻ,അനീഷ്‌കുമാർ, ദീൻ ദയാൽ, സിവിൽ എക്സൈസ് ഓഫീസർ വിവേക്, സിവിൽ എക്സ്ക്സൈസ് ഓഫീസർ ഡ്രൈവർ സന്തോഷ്‌കുമാർ എന്നിവരാണ് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്

