താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങി, ഗതാഗത തടസ്സം
താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങി, ഗതാഗത തടസ്സം
താമരശ്ശേരി: വയനാട്ടിലേക്കുള്ള താമരശ്ശേരി ചുരം റോഡിൽ തുടർച്ചയായി രണ്ടാം ദിവസവും ഗതാഗത തടസ്സം. ചുരം വ്യൂ പോയിൻ്റിൽ മരം കയറ്റി ചുരമിറങ്ങുന്നതിനിടെ ലോറിയുടെ പർച്ച് പൊട്ടി ഒരു ഭാഗത്തേക്ക് ചെരിഞ്ഞ നിലയിലാണ്.ഇത് കാരണം ഇരുവശങ്ങളിൽ നിന്നും ഒരേസമയം വാഹനങ്ങൾ കടത്തിവിടാൻ കഴിയുന്നില്ല. ഒരു വശത്തു കൂടി മാത്രമേ മറ്റു വാഹനങ്ങൾക്ക് കടന്നുപോവാൻ സാധിക്കൂ.
സംഭവത്തെ തുടർന്ന്ചുരം വ്യൂ പോയിൻ്റിൽ കനത്ത ഗതാഗത ക്കുരുക്ക് നേരിടുന്നു. മുൻകാലങ്ങളെ അപേക്ഷിച്ച് ചുരം റോഡിലെ തുടർച്ചയായ ഗതാഗത തടസ്സം വയനാട്ടിലേക്ക് ഉള്ള യാത്രയെ വല്ലാതെ ബാധിക്കുകയാണ്. അമ്പലവയലിൽ നടക്കുന്ന പൂപ്പൊലി കാണാൻ വരുന്നവരുടെ അടക്കം വിനോദസഞ്ചാരികളുടെ വൻ തിരക്കാണ് ചുരത്തിൽ ഉള്ളത്. തടസ്സം ഒഴിവാക്കാൻ പോലീസും ചുരം സംരക്ഷണ സമിതിയും ഒക്കെ ശ്രമിക്കുന്നുണ്ടെങ്കിലും ഇടവിട്ട് തടസ്സമുണ്ടാവുകയാണ്.

