വാണിമേലിൽ ഊഞ്ഞാൽ പൊട്ടി വീണ് യുവാവിന് ഗുരുതര പരിക്ക്
പച്ചപ്പാലം സ്വദേശി അഖിലേഷിനാണ് തലയ്ക്ക് ഗുരുതര പരിക്ക് പറ്റിയത്
കോഴിക്കോട്: ഊഞ്ഞാൽ പൊട്ടി വീണ് യുവാവിന് ഗുരുതര പരിക്ക്. വാണിമേൽ പാലത്തിന് സമീപം പുതുതായി നിർമ്മിച്ച വാണിമേൽ പാർക്കിലെ ഇരുമ്പ് ഊഞ്ഞാൽ പൊട്ടി യുവാവിന്റെ തലയ്ക്ക് ഗുരുതര പരിക്ക് പറ്റിയത്. ലക്ഷ്യസ്ഥാനങ്ങൾ ടൂറിസ്റ്റ്
പച്ചപ്പാലം സ്വദേശി അഖിലേഷ് എന്ന യുവാവിനാണ് തലയ്ക്ക് ഗുരുതര പരിക്ക് പറ്റിയത്. തലയ്ക്ക് ഒമ്പതു തുന്നലും ശരീരത്തിലെ പലഭാഗത്തും പരിക്കുമുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. രാത്രി വിശ്രമവേളയിൽ ഊഞ്ഞാൽ ആടിക്കൊണ്ടിരിക്കെ മുകളിലത്തെ പാറപ്പറ്റും ഇരുമ്പിന്റെ തൂണും അടക്കം പൊട്ടി തലയിൽ വീഴുകയായിരുന്നു.

