മുലപ്പാൽ ശ്വാസകോശത്തിൽ കയറി മൂന്നു മാസം പ്രായമുള്ള കുട്ടി മരിച്ചു
ഇന്നലെ രാത്രി പാൽ കൊടുത്തു ഉറക്കിയതായിരുന്നു
തിരൂരങ്ങാടി: മുലപ്പാൽ ശ്വാസകോശത്തിൽ കയറി മൂന്നു മാസം പ്രായമുള്ള കുട്ടി മരിച്ചു. എ ആർ നഗർ കക്കാടംപുറം കെഎം സുഹൈർ ഷാബിയ ദമ്പതികളുടെ മകൻ ദഖ്‌വാൻ ആണ് മരിച്ചത്.
ഇന്നലെ രാത്രി പാൽ കൊടുത്തു ഉറക്കിയതായിരുന്നു. രാവിലെ അനക്കമില്ലാത്തതിനെ തുടർന്ന് ആശുപത്രിയിൽ കൊണ്ടു പോയപ്പോൾ മരിച്ചിരുന്നു. മയ്യിത്ത് ഇന്ന് ഊക്കത്ത് പള്ളി മസ്ജിദിൽ ഖബറടക്കും.

