headerlogo
recents

മോഷണക്കുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മർദിച്ചു

കോഴിക്കോട് വള്ളിക്കുന്ന് സ്വദേശിക്കാണ് മർദ്ദനമേറ്റത്

 മോഷണക്കുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മർദിച്ചു
avatar image

NDR News

14 Jan 2026 12:04 PM

കോഴിക്കോട്: കോഴിക്കോട് മോഷണ കുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മർദിച്ചെന്ന് പരാതി.കോഴിക്കോട് ഹ്യുമാനിറ്റി ലൈഫ് കെയർ ആൻഡ് വൊക്കേഷണൽ ട്രെയിനിങ് കേന്ദ്രത്തിൽ വെച്ചാണ് സംഭവം. കോഴിക്കോട്ടെ സ്വകാര്യ ട്രെയിനിങ് കേന്ദ്രത്തിലെ അദ്ധ്യാപകൻ മർദിച്ചെന്നാണ് പരാതി. കോഴിക്കോട് വള്ളിക്കുന്ന് സ്വദേശിക്കാണ് മർദ്ദനമേറ്റത്. 

      ബന്ധുക്കളുടെ പരാതിയിൽ വെള്ളയിൽ പൊലീസ് കേസെടുത്തു. സ്ഥാപനത്തിലെ അധ്യാപകനായ വിശ്വനാഥനെതിരെയാണ് പൊലീസ് കേസെടുത്തത്. യുവാവിന്റെ ശരീരത്തിൽ പലഭാഗത്തും മർദനമേറ്റതിന്റെ പാടുകളുണ്ട്. മുഖത്തും കൈയിലും കാലിലും തുടയിലുമടക്കം മർദനമേറ്റിട്ടുണ്ട്.

NDR News
14 Jan 2026 12:04 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents