headerlogo
recents

രണ്ടര വയസുകാരൻ കൈക്കുഞ്ഞിനെ മാതാവ് ബസിൽ മറന്നു

വളയത്ത് നിന്ന് വടകരയിലേക്കുള്ള സർവീസിലാണ് സംഭവം

 രണ്ടര വയസുകാരൻ കൈക്കുഞ്ഞിനെ മാതാവ് ബസിൽ മറന്നു
avatar image

NDR News

14 Jan 2026 03:13 PM

നാദാപുരം: രണ്ടര വയസുകാരനായ കൈകുഞ്ഞിനെ ബസിൽ മറന്ന് മാതാവ് വളയം-വടകര റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലാണ് രണ്ടര വയസുകാരനെ മാതാവ് മറന്നുവച്ചത്. വളയത്ത് നിന്ന് വടകരയിലേക്കുള്ള സർവീസിലാണ് സംഭവം. ഓർക്കാട്ടേരിക്ക് സമീപത്തെ സ്റ്റോപ്പിൽ നിന്നാണ് രണ്ട് സ്ത്രീകളും കുഞ്ഞും ബസിൽ കയറിയത്. 

     വടകര പുതിയ ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴാണ് ഡ്രൈവർക്ക് സമീപം ഗിയർ ബോക്സിന് മുകളിൽ ഒറ്റയ്ക്ക് ഇരിക്കുന്ന പിഞ്ചുകുഞ്ഞിനെ കണ്ടത്. കുട്ടിയോട് വിവരങ്ങൾ തിരക്കാൻ കണ്ടക്ടർ ശ്രമിച്ചെങ്കിലും മൗനമായിരുന്നു മറുപടി വിവരം പോലീസിൽ അറിയിക്കാൻ ജീവനക്കാർ ശ്രമിക്കുന്നതിനിടെ മാതാവും മറ്റൊരു സ്ത്രീയും എത്തി കുഞ്ഞിനെ കൊണ്ടുപോയി.

NDR News
14 Jan 2026 03:13 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents