നടുവണ്ണൂർ അക്ഷര കോളേജ് മുൻ അധ്യാപകനും നാടകനടനുമായ സുധാകരന്‍ കന്നൂര് അന്തരിച്ചു
മൊടക്കല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം
ഉള്ളിയേരി: നടുവണ്ണൂർ അക്ഷര കോളേജിലെ മുൻ അധ്യാപകനും പ്രശസ്ത നാടക നടനുമായ സുധാകരൻ കന്നുര് എന്ന കുന്ന നാട്ടിൽ സുധാകരൻ അന്തരിച്ചു. 74 വയസ്സ് ഉണ്ടായിരുന്നു. ജില്ലയിലെ മറ്റു സമാന്തര വിദ്യാലയങ്ങളിലും അധ്യാപകനായിരുന്നിട്ടുണ്ട്. നാടകദേശം കന്നൂരിന്റെ പടനിലം, രാവുണ്ണി, ഹൃദയത്തിന്റെ ഭാഷയില്‍, മറ്റൊന്നും തോന്നരുത്, വയല്‍ക്കിളികളുടെ പാട്ട് എന്നീ നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. നിരവധി റേഡിയോ നാടകങ്ങളിലും അഭിനയിച്ചു. വിദ്യാഭ്യാസ കാലത്ത് ചേളന്നൂര്‍ ശ്രീനാരായണഗുരു കോളേജ് യൂണിയന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മൊടക്കല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
പരേതരായ കുന്നനാട്ടില്‍ നാരായണന്റെയും കോളിയോട്ട് കാര്‍ത്യായനിയുടെയും മകനാണ്. ഭാര്യ: അനിത (പൂക്കാട് ) മകന്‍ : നിധിന്‍ , മരുമകള്‍ : നിലീന ( കരുവിശ്ശേരി ) സഹോദരങ്ങള്‍: രമ (ചെങ്ങോട്ടുകാവ് ) മുരളി, സുരേഷ്, ധര്‍മ്മരാജ്. സംസ്‌കാരം നാളെ 12 മണിക്ക് കന്നൂരിലുള്ള വീട്ടുവളപ്പില്‍ നടക്കും.

