കോഴിക്കോട് ബൈപ്പാസിൽ നാളെ മുതൽ ടോൾ പിരിക്കും
ടോൾപിരിവിനായുള്ള എല്ലാ സംവിധാനങ്ങളും പൂർണസജ്ജം
കോഴിക്കോട്: കോഴിക്കോട് ബൈപ്പാസിൽ നാളെ മുതൽ ടോൾ പിരിവ് തുടങ്ങും. രാമനാട്ടുകര മുതൽ വെങ്ങളം വരേയുള്ള പാതയിൽ വ്യാഴാഴ്‌ച രാവിലെ എട്ട് മണി മുതലാണ് ടോൾ പിരിവ് ആരംഭിക്കുക. ടോൾപിരിവിനായുള്ള എല്ലാ സംവിധാനങ്ങളും പൂർണ സജ്ജമാണെന്ന് ദേശിയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ പ്രശാന്ത് ദുബെ വ്യക്തമാക്കി. ഇത് വിജ്ഞാപനം സംബന്ധിച്ച ദേശിയ പാത മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചു.
മൂവായിരം രൂപയുടെ ഫാസ്ടാഗ് എടുക്കുന്നവർക്ക് ഒരു വർഷം 200 യാത്രകൾ നടത്താൻ സാധിക്കും. 24-മണിക്കൂറിനകം ഇരുഭാഗത്തേക്കും പോവുന്ന വാഹനത്തിന് മടക്കയാത്രയിൽ ടോൾനിരക്കിൽ 25 ശതമാനം കിഴിവുണ്ട്. കോഴിക്കോട് ജില്ലയിൽ രജിസ്റ്റർ ചെയ്തത നാഷണൽ പെർമിറ്റ് അല്ലാത്ത കൊമേഴ്‌സ് വാഹനങ്ങൾക്ക് 50 ശതമാനമാണ് ടോൾസ് നിരക്കിലെ ഇളവ്. ഒരുമാസം അന്‌പത് തുടർച്ചയായി നടത്തുന്ന വാഹനത്തിനും ടോൾനിരക്കിൽ 33 ശതമാനം ഇളവുണ്ട്.

