ബേപ്പൂരിൽ തെരുവ് നായയുടെ ആക്രമണം. മൂന്നു പേർക്ക് കടിയേററു;രണ്ടുപേരുടെ പരിക്ക് ഗുരുതരം
ഫിഷിങ് ഹാർബറിന് പടിഞ്ഞാറുവശം പള്ളിത്തുമ്പ് പറമ്പിൽ ഇന്ന് രാവിലെയോടെയാണ് സംഭവം
ബേപ്പൂർ: ബേപ്പൂരിൽ തെരുവ് നായയുടെ ആക്രമണത്തിൽ. മൂന്നു പേർക്ക് കടിയേററു; കടിയേറ്റവരിൽ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ് ' പ്രദേശത്തെ നിരവധി വളർത്തു മൃഗങ്ങൾക്കും കടിയേറ്റിട്ടുണ്ട്ഫിഷിങ് ഹാർബറിന് പടിഞ്ഞാറുവശം പള്ളിത്തുമ്പ് പറമ്പിൽ ഇന്ന് രാവിലെയോടെയാണ് സംഭവം. പള്ളിത്തുമ്പ് പറമ്പ് തെക്കെ വിട്ടിൽ ഷൈജു,വലിയകത്ത് ഹൗസിൽ പ്രസീത, പിലാക്കൽ ഹൗസിൽ ഗിരീഷ് എന്നിവർക്കാണ് കടിയേറ്റത്.
വളർത്തു നായകൾ ഉൾപ്പെടെയുള്ള വളർത്തു മൃഗങ്ങൾക്കും കടിയേറ്റിട്ടുണ്ട്. പ്രസീതയുടെകാലിലെ വിരൽ പകുതിയോളം നായകടിച്ചു പറിച്ചെടുത്തു. ഗിരീഷിൻ്റെ കൈകളിലും കാലിലും ആഴത്തിലുള്ള മുറിവുണ്ട്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വാർഡ് കൗൺസിലർ ഷിനു പിണ്ണാണത്തിൻ്റെ നേതൃത്വത്തിൽ കോർപറേഷൻ ജീവനക്കാരെത്തി നായയെ പിടികൂടി.

