headerlogo
recents

സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി

ഫറാഷ് ടി കോഴിക്കോട് റൂറല്‍ പൊലീസ് മേധാവിയാകും

 സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി
avatar image

NDR News

17 Jan 2026 08:52 AM

തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. കൊച്ചി കമ്മീഷണറായി കാളിരാജ് മഹേഷ് കുമാറിനെ നിയമിച്ചു. ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ പ്രതി മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കരദാസിന്റെ മകന്‍ ഹരിശങ്കര്‍ ഐപിഎസിനെ സായുധ പൊലീസ് ബറ്റാലിയന്‍ ഡിഐജിയായി നിയമിച്ചു.

     കഴിഞ്ഞ ദിവസമാണ് ഹരിശങ്കറിനെ കൊച്ചി കമ്മീഷണറായി നിയമിച്ചത്. ഹരിശങ്കര്‍ സ്ഥാനമേല്‍ക്കാതെ അവധിക്ക് അപേക്ഷിച്ചിരുന്നു. തൃശ്ശൂര്‍ റേഞ്ച് ഡിഐജിയായി നാരായണന്‍ ടിയെ നിയമിച്ചു. അരുള്‍ ബി കൃഷ്ണ എറണാകുളം റേഞ്ച് ഡിഐജിയും ജയ്‌ദേവ് ജി കോഴിക്കോട് കമ്മീഷണറുമാകും. സുദര്‍ശന്‍ കെ എസ് എറണാകുളം റൂറല്‍ പൊലീസ് മേധാവിയാകും. ഹേമലതയാണ് കൊല്ലം കമ്മീഷണര്‍. ഫറാഷ് ടി കോഴിക്കോട് റൂറല്‍ പൊലീസ് മേധാവിയാകും. അരുണ്‍ കെ പവിത്രന്‍ വയനാട് ജില്ലാ പൊലീസ് മേധാവിയും ജുവ്വനപുടി മഹേഷ് തിരുവനന്തപുരം റൂറല്‍ പൊലീസ് മേധാവിയുമാകും.

 

NDR News
17 Jan 2026 08:52 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents