ചങ്ങരോത്ത് പൊതു പൊതുശൗചാലയം നിർമിക്കണം; നിവേദനം നൽകി
കെ എസ് എസ് പി യു ചങ്ങരോത്ത് മണ്ഡലം കമ്മറ്റിയാണ് നിവേദനം നല്കിയത്
പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിനുളളിൽ പൊതുശൗചാലയം നിർമ്മിക്കുക, അപേക്ഷകളും പരാതികളും തയ്യാറാക്കാൻ കെ- സ്മാർട്ട് ഹെൽപ് ഡസ്ക്ക് സ്ഥാപിക്കുക, പെൻഷൻ ഭവനും പകൽവീടുകളും വയോജനങ്ങൾക്ക് വിനോദത്തിനും വിശ്രമത്തിനും പര്യാപ്തമായ രീതിയിൽ മുഴുവൻ സമയവും പ്രവർത്തനക്ഷമമാക്കുക,സി.എച്ച് മുഹമ്മദ്കോയ സ്മാരക ലൈബ്രറിയിൽ പുസ്തക വിതരണം കാര്യക്ഷമമാക്കുക, സാംസ്കാരിക പ്രവർത്തനങ്ങൾക്ക് വേദിയാക്കുക, പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ ആധുനിക സജ്ജീകരണങ്ങളോടെ നവീകരിക്കുക,പഞ്ചായത്ത് ഓഫീസ് മുറ്റത്ത് വാഹന പാർക്കിംഗ് ഒഴിവാക്കി പൊതുജനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ സജ്ജീകരിക്കുക,എന്നീ വിഷയങ്ങളിൽ സത്വര ശ്രദ്ധയും പരിഹാരവും ആവശ്യപ്പെട്ട് കൊണ്ട് കെ എസ് എസ് പി യു ചങ്ങരോത്ത് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ വാഴയിലിന് നിവേദനം നൽകി.
ഗ്രമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് എസ്.സുനന്ദ്, വാർഡ് മെമ്പർ കെ.ടി. രവീന്ദ്രൻ മാസ്റ്റർ, കെ എസ് എസ് പി യു മണ്ഡലം പ്രസിഡണ്ട് പി.കെ. അബ്ദുറഹിമാൻ, സെക്രട്ടറി എം.കെ ദാമോദരൻ, നിയോജകമണ്ഡലം എക്സിക്യൂട്ടീവ് അംഗം പി.കെ .കൃഷ്ണദാസ് എന്നിവർ സംബന്ധിച്ചു.

