ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപണം: യുവാവ് ജീവനൊടുക്കി
യുവതി വീഡിയോ ചിത്രീകരിക്കുകയും സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തിരുന്നു
കോഴിക്കോട്: ബസിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കി. മാങ്കാവ് സ്വദേശി ദീപക് ആണ് മരിച്ചത്. യുവതി വീഡിയോ ചിത്രീകരിക്കുകയും സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തിരുന്നു. ഇതിൽ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തത്.
വ്യക്തിഹത്യ ചെയ്‌തുവെന്ന് യുവാവിന്റെ ബന്ധുക്കൾ ആരോപിച്ചു. വീഡിയോ പങ്കുവെച്ച സോഷ്യൽ മീഡിയ ഇൻഫ്ളുവെൻസർക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

