അമൻ സേതു റിപ്പബ്ലിക് ദിന പരേഡിലേക്ക്
അരങ്ങാടത്തു സ്വദേശി പറമ്പിൽ സേതു നാദിന്റെയും നിഷയുടെയും മകനാണ്.
കൊയിലാണ്ടി: 2026 ജനുവരിയിൽ ദില്ലിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലേക്ക് കൊയിലാണ്ടി എസ്എൻഡിപി കോളജിലെ രണ്ടാം വർഷ ബി എസ് സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ അമൻ സേതു പങ്കെടുക്കുന്നു.
6 മാസത്തെ നീണ്ട കഠിന പരിശീലനത്തിനും തിരഞ്ഞെടുപ്പിനും ശേഷമാണ് അമൻ സേതുവിനെ തേടി സുവർണാവസരം എത്തിയത്. കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം എന്നീ ക്യാമ്പുകളിലെ തിരഞ്ഞെടുപ്പിന് ശേഷമാണ് ഡൽഹിയിലെ റിപ്പബ്ലിക് ദിന പരേഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കേരള ആൻഡ് ലക്ഷദ്വീപ് ഡയറക്ടറേറ്റിനെ പ്രതിനിധികരിച്ചാണ് റാലിയിൽ പങ്കെടുക്കുന്നത്. സെപക്താക്രോയിൽ പത്താം ക്ലാസ്സു മുതൽ ഡിഗ്രി വരെ കോഴിക്കോടിന്റെ മികച്ച സ്ട്രൈക്കറും കേരള സ്റ്റേറ്റ് പാർട്ടിസിപ്പെയ്റ്റുമാണ്.
കാലിക്കറ്റ് യൂണിവേഴ്സിറ്റി എ സോൺ ഫുട്ബോൾ മത്സരത്തിൽ എസ്എൻ ഡിപി കോളേജിനെ ഫൈനലിൽ എത്താൻ സഹായിച്ചു. കോഴിക്കോട് എൻ സി സി 30k ബറ്റാലിയനിലെ (drill) ഏക വിദ്യാർഥിയാണ് അമൻ സേതു. അരങ്ങാടത്തു സ്വദേശി പറമ്പിൽ സേതു നാദിന്റെയും നിഷയുടെയും മകനാണ്.

