കിഴക്കൻ പേരാമ്പ്രയിൽ വീട്ടിൽ കയറി അക്രമം : രണ്ടുപേർക്ക് കുത്തേറ്റു
കുത്തേറ്റ ഒരാളുടെ കുടൽ പുറത്തു വന്ന നിലയിലാണ്
പേരാമ്പ്ര: കിഴക്കൻ പേരാമ്പ്രയിൽ വീട്ടിൽ കയറി അക്രമത്തിൽ രണ്ടുപേർക്ക്j, ഇന്നലെ രാത്രി 9.30 ഓട് കൂടിയാണ് സംഭവം. കിഴക്കൻ പേരാമ്പ്ര കൈപ്പാങ്കണ്ടി ഹമീദ്, അനിയൻ സൂപ്പി എന്നിവരെയാണ് സൂപ്പിയുടെ മകളുടെ ഭർത്താവ് കടിയങ്ങാട് പുറവൂർ സ്വദേശി അലി കുത്തി പരീക്കേൾപ്പിച്ചത്.
കുത്തേറ്റു ഹമീദിന്റെ കുടൽ പുറത്തുവന്ന നിലയിലാണ്. കുടുംബ വഴക്കിനെത്തുടർന്നു ഇതിനു മുൻപും പ്രതി ഇവരുടെ വീട് അക്രമിച്ചിരുന്നു. പെരുവണ്ണാമൂഴി പോലീസിൽ പരാതിയും നൽകിയിരുന്നു.

