കൂളിമാട് ഇന്നോവ കാറും മിനിലോറിയും കൂട്ടിയിടിച്ച് അപകടം
എയർപോർട്ടിൽ നിന്നും വരുന്ന സംഘമാണ് ഇന്നോവ കാറിൽ ഉണ്ടായിരുന്നത്
കോഴിക്കോട്: കൂളിമാട് മിന്നി ലോറിയും ഇന്നോവ കാറും കൂട്ടിയിടിച്ച് അപകടം. കാലിക്കറ്റ് എയർപോർട്ടിൽ നിന്നും യാത്രക്കാരെ ഇറക്കിവരുന്ന അടിവാരം സ്വദേശിയുടെ ഇന്നോവ കാറാണ് ഇന്നോവ കാറുമായി കൂട്ടിയടിച്ചത്.
പുൽപ്പറമ്പ് സ്വദേശി ഓടിച്ച മിനി ലോറിയാണ് കാറിൽ ഇടിച്ചത്. ഭാഗ്യത്തിന് ആളപായമില്ലാതെ രക്ഷപ്പെട്ടു.സംഭവത്തിൽ ആർക്കും പരിക്കേറ്റില്ല. വാഹനങ്ങൾ ഭാഗികമായി തകർന്നിട്ടുണ്ട്.

