കോഴിക്കോട് വീണ്ടും തെരുവുനായ അക്രമണം വിദ്യാർത്ഥിനിയുടെ കാലിൽ കടിയേറ്റു
കുട്ടി സ്കൂളിലേക്ക് നടന്നു പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്
കോഴിക്കോട് : വിദ്യാർത്ഥിനിയെ തെരുവ് നായ ആക്രമിച്ചു. കോഴിക്കോട് പ്രൊവിഡൻസ് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥി യാഷികയാണ് കാലിൽ കടിച്ചത്. രാവിലെ ഒമ്പതോടെ സ്കൂകൂളിലേക്ക് പോകവേ അരീക്കാട് വെച്ചാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്.
സ്കൂളിലേയ്ക്ക് പോകാനായി ബസ് സ്റ്റോപ്പിലേക്ക് നടക്കവേ വിദ്യാർത്ഥിനിയുടെ പിന്നാലെയെത്തിയ നായ കാലിൽ കടിക്കുകയായിരുന്നു. യാഷിക പേടിച്ച് നിലവിളിച്ചതോടെ നായ മാറിപ്പോവുകയായിരുന്നു.

