headerlogo
recents

താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം യാത്രക്കാർ ശ്രദ്ധിക്കുക

ചുരത്തിൽ ഗതാഗത കുരുക്ക് ഉണ്ടാകുവാൻ സാധ്യതയുണ്ട്

 താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം യാത്രക്കാർ ശ്രദ്ധിക്കുക
avatar image

NDR News

22 Jan 2026 07:04 AM

താമരശ്ശേരി: താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ പകൽ സമയത്ത്, മുറിച്ചിട്ട മരങ്ങൾ ക്രയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റി മാറ്റുന്നതിനാൽ, ചുരത്തിൽ വാഹന ബാഹുല്യം കാരണം നിർത്തിവച്ചിരുന്നു. റോഡിലെ അറ്റകുറ്റപ്പണി ഏഴാം വളവ് മുതൽ ലക്കിടി വരെ വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കുന്നതിനാലും ചുരത്തിൽ ഗതാഗത കുരുക്ക് ഉണ്ടാകുവാൻ സാധ്യതയുണ്ട്.

    യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ യാത്ര പുനഃക്രമീകരണം നടത്തേണ്ടതാണ്. വാഹനങ്ങൾ ഭാരവാഹനങ്ങളൂം താമരശ്ശേരി ചുങ്കത്ത് നിന്നും തിരിഞ്ഞ് നാടുകാണി ചുരം വഴിയോ, അല്ലെങ്കിൽ കുറ്റ്യാടി ചുരം വഴിയോ തിരിഞ്ഞു പോകേണ്ടതാണ്. ആക്സിൽ /ഭാരവാഹനങ്ങൾ ചുരം വഴി കടന്നു വന്നാൽ ഗതാഗത കുരുക്ക് മൂലം പ്രവൃത്തി നടത്തുന്നതിനും യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതിനും കാരണം നിർദ്ദേശങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാണെന്നും പോലീസും ദേശീയപാത അധികൃതരും അറിയിച്ചു.

 

NDR News
22 Jan 2026 07:04 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents