headerlogo
recents

സീബ്രാ ക്രോസിൽ റോഡുമുറിച്ച് കടക്കവേ കാറിടിച്ച് വിദ്യാർത്ഥിനിക്ക് പരിക്ക്

വിദ്യാർത്ഥിനി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി

 സീബ്രാ ക്രോസിൽ റോഡുമുറിച്ച് കടക്കവേ കാറിടിച്ച് വിദ്യാർത്ഥിനിക്ക് പരിക്ക്
avatar image

NDR News

22 Jan 2026 08:21 PM

താമരശ്ശേരി: ഗവ.ഹ യർ സെക്കൻ്റി സ്കൂളിനു മുന്നിൽ അപകടം. ബസ്സിറങ്ങി സീബ്രാ ക്രോസിലൂടെ റോഡ് മുറിച്ചുകടന്ന +2 വിദ്യാർത്ഥിയായ ജിൻഷക്കാണ് പരുക്കേറ്റത്. വിദ്യാർത്ഥികൾ റോഡ് മുറിച്ചു കടക്കുന്നത് കണ്ട് രണ്ടു കാറുകൾ റോഡിൽ നിർത്തിയിരുന്നു, ഈ കാറുകൾ മറികടന്ന് വന്ന മറ്റൊരു കാറിടിച്ചാണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റത്.

    വൈത്തിരി സ്വദേശിനിയായ വിദ്യാർത്ഥിനിയും കുടുംബവും ഇപ്പോൾ പെരുമ്പള്ളിയിലാണ് താമസം. ഇന്നു രാവിലെയായിരുന്നു അപകടം. പരിക്കേറ്റ വിദ്യാർത്ഥിനി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

 

NDR News
22 Jan 2026 08:21 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents