മൊടക്കല്ലൂർ ആശുപത്രിയിൽ പേരാമ്പ്ര സ്വദേശിയുടെ കണ്ണിൽ നിന്നും ശസ്ത്രക്രിയയിൽ വിരയെ പുറത്തെടുത്തു
പേരാമ്പ്ര സ്വദേശിയായ 30 കാരിയുടെ കണ്ണിൽ നിന്ന് വിരയെ കണ്ടെത്തി
ഉള്ളിയേരി: ഉള്ളിയേരി മുടക്കല്ലൂർ മെഡിക്കൽ കോളേജിൽ അപൂർവ്വ ശസ്ത്രക്രിയ. മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ സർജറിയിൽ, രോഗിയുടെ കണ്ണിൽ നിന്നും അപൂർവ ഇനത്തിൽപ്പെട്ട വിരയെ പുറത്തെടുത്തു.
നേത്രരോഗ വിഭാഗം പ്രൊഫസർമാരുടെ നേതൃത്വത്തിൽ, ഡോക്ടർ അശ്വിൻ രാമചന്ദ്രനാണ് വിരയെ പുറത്തെടുത്തത്. പേരാമ്പ്ര സ്വദേശിയായ 30 കാരിയുടെ കണ്ണിൽ നിന്ന് വിരയെ കണ്ടെത്തി.

