തേങ്ങയിടുന്നതിനിടെ തെങ്ങ് കടപുഴകി വീണു തൊഴിലാളി മരിച്ചു
സ്വകാര്യ ഹോസ്പ്‌പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
മലപ്പുറം: തേഞ്ഞിപ്പലം മാതാപ്പുഴക്കടുത്ത് തേങ്ങ ഇടുന്നതിനിടെ തെങ്ങ് കടപുഴകി വീണ് തൊഴിലാളി മരിച്ചു. മാതാപ്പുഴ സ്വദേശി ഗിരീഷൻ (52) ആണ് മരണപ്പെട്ടത്.
മുത്തഞ്ചേരി ഏരിയയിൽ തേങ്ങ ഇടുന്നതിനിടെയാണ് അപകടം സംഭവിച്ചത് ഉടനെ ചേളാരി സ്വകാര്യ ഹോസ്പ്‌പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

