ബിഎസ്എൻഎൽ ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ
സനിലിനെ കാണാനില്ലെന്ന് മലപ്പുറം സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു
മലപ്പുറം:മലപ്പുറം ബിഎസ്എൻ എല്ലിലെ ജീവനക്കാരനെ കോട്ടക്കുന്നിൽ സ്വകാര്യ കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചട്ടിപ്പറമ്പ് പാങ്ങ് വാഴേക്കോട് സ്വദേശി നടയത്ത് കുന്നേൽ വീട്ടിൽ ബി. സനിലാണ് (49) മരിച്ചത്. മൃതദേഹം പഴകിയ നിലയിലായിരുന്നു. കോട്ടക്കുന്ന് റിങ് റോഡിൽ ഇദ്ദേഹത്തിന്റെ സ്കൂട്ടർ കിടക്കുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് അടുത്തുള്ള കെട്ടിടത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
സനിലിനെ കാണാനില്ലെന്ന് കാണിച്ച് ജനുവരി 14ന് മലപ്പുറം സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു. മലപ്പുറത്ത് നിന്ന് പോലീസെത്തി ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി. പോസ്റ്റ് മോർട്ടത്തിന് മഞ്ചേരി മെ ഡിക്കൽ കോളജിലേക്ക് മാറ്റി. ഭാര്യ: സജിത. മകൾ: ദേവനന്ദ.

